We welcome Dr Jayalakshmi to the Mission Vivekananda team
അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. ഗർഭിണികളുടെ പരിചരണം, സ്കാൻ, സ്ത്രീകൾക്കുള്ള ഗർഭാശയ രോഗങ്ങൾ, മറ്റു പ്രശ്നങ്ങൾ എന്നിവക്ക് സ്ഥിരമായ ചികിത്സാ സംവിധാനം പ്രവർത്തനം തുടങ്ങി.പ്രസവം നടത്തുന്നതിന് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങളും ആശുപത്രിയിൽ തയ്യാറായിട്ടുണ്ട്. ഗൈനക്കോളജിയിൽ വിദഗ്ദ്ധ സേവനത്തിനായി മുതിർന്ന ഡോക്ടറായ ഡോ.ജയലക്ഷ്മി MBBS, DGO,MRCOG(UK) ആശുപത്രിയിൽ ചാർജ്ജെടുത്തു.
ഖത്തർ, സൗദി അറേബ്യ തുടങ്ങിയ പല വിദേശ രാജ്യങ്ങളിലും പന്തളം NSS മെഡിക്കൽ മിഷൻ ആശുപത്രി അടക്കം മറ്റ് വിവിധ ആതുരാലയങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഗൈനക്കോളജി ഒ.പി. പ്രവർത്തിക്കുന്നതാണ്. പ്രവർത്തന സമയം 10 മുതൽ 1വരെയും 4 മുതൽ 6 വരെയും.