അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്തിലെ ചാവടിയൂരിൽ 2015 ൽ ആണ് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഒരു ഗ്രാമ സമിതി രൂപീകരിക്കുന്നത്. ഗ്രാമത്തിലെ വികസന പ്രശ്നങ്ങളേക്കുറിച്ച് ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ഗ്രാമ സമിതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. സമിതിയുടെ എല്ലാ മീറ്റിംഗുകളിലും ഉയർന്ന് വന്ന പ്രധാന ആവശ്യം ദൈനംദിന ആവശ്യങ്ങൾക്കായി വേണ്ട ശുദ്ധജല ദൗർലഭ്യം ആയിരുന്നു.ഇതിന് പരിഹാരമായി ഒരു കുടിവെള്ള പദ്ധതി അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ്റെ പ്രോജക്ട് ടീം തയ്യാറാക്കി. ബഹുമാനപ്പെട്ട എം.പി.പ്രൊഫ.റിച്ചാർഡ് ഹേയ്ക്ക് പദ്ധതി രൂപരേഖ നൽകുകയും ഉടനടി തന്നെ അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ അദ്ദേഹത്തിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു.കേരള ജലസേചന വകുപ്പിൻ്റെ സഹകരണത്തോട് കൂടി 6 മാസം കൊണ്ട് 2018 ജനുവരിയിൽ പ്രവർത്തനം പൂർത്തീകരിച്ചു. 105 കുടുംബങ്ങൾക്ക് ഈ പ്രൊജക്ടിൻ്റെ ഗുണഫലമുണ്ടായി. ഒരു ഗുണഭോക്തൃ സമിതി രൂപീകരിക്കുകയും പമ്പ് പ്രവർത്തിപ്പിക്കാനും വൈദ്യുതി ചാർജ്ജ് അടക്കാനുമുള്ള തുക ഗുണഭോക്താക്കളിൽ നിന്നു പ്രതിമാസം പിരിച്ചെടുത്തു പദ്ധതി ഫലപ്രദമായി നടത്തി വരുന്നു.2020 ഡിസംബറിൽ ഗ്രാമ സമിതിയുടെ തീരുമാന പ്രകാരം ആദ്യ തവണ കണക്ഷൻ ലഭിക്കാതിരുന്ന 55 കുടംബങ്ങൾക്കും കൂടി ശുദ്ധജലമെത്തിക്കാനുള്ള പ്രൊജക്റ്റ് പ്രൊപ്പോസൽ സേവാ കാനഡക്ക് സമർപ്പിച്ചു. സംഘടനയുടെ ഒരു സജീവ പ്രവർത്തകൻ്റെ പിതാവ് , പരേതനായ മേജർ ജനറൽ അശോക് കുമാർ വാസുദേവിൻ്റെ ഓർമ്മക്കായി ഈ പ്രൊജക്റ്റിന് ഒരു നിർണ്ണായക സാമ്പത്തിക സഹായം നൽകി. സ്വന്തം നാടിനായി നിരവധി ധീരമായ പോരാട്ടങ്ങളിൽ ഭാഗമായിരുന്ന മഹാനായ ജവാനായിരുന്നു 2008 ഫെബ്രുവരി 16ന് ദിവംഗതനായ മേജർ ജനറൽ അശോക് കുമാർ വാസുദേവ്.2021 ഫെബ്രുവരി 12 ന് ബഹുമാനപ്പെട്ട മുൻ എം.പി.പ്രൊഫ. റിച്ചാർഡ് ഹേ ചാവടിയൂർ സന്ദർശിക്കുകയും പദ്ധതി പൂർണ്ണമായും ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. ഊര് മൂപ്പൻ ശ്രീ കൃഷ്ണൻ, ഗ്രാമ സമിതി അധ്യക്ഷൻ ചിന്നൻ മരുതൻ എന്നിവർ സന്നിഹിതരായിരുന്നു
Phone Number
+91 8589991227
Email Address
info@missionvivekananda.org.in
Our Location
Agali ,Palakkad-678581